KeralaNews

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നൂറാം ദിനത്തില്‍ മൂന്ന് പ്രധാന പദ്ധതികള്‍

തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാരിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് മൂന്ന് പ്രധാന പദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനം. വാര്‍ഷികം ആഘോഷിക്കുന്ന വ്യാഴാഴ്ച പദ്ധതികള്‍ക്ക് ഔദ്യോഗിക തുടക്കമാകും.
സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് വീട് ഉറപ്പാക്കുന്ന പദ്ധതിയാണ് ആദ്യത്തേത്. നാല് ലക്ഷത്തില്‍പ്പരം പേര്‍ക്ക് എല്ലാവര്‍ക്കും വീട് പദ്ധതി പ്രകാരം സമയബന്ധിതമായി വീട് ലഭ്യമാക്കും. സ്വന്തമായി ഭൂമി ഇല്ലാത്തവര്‍ക്ക് വീടുവെക്കാന്‍ ഭൂമിയും പദ്ധതിയുടെ ഭാഗമായി നല്‍കും.
ഭൂമി ലഭ്യത കുറവായ പ്രദേശങ്ങളില്‍  ഫഌറ്റുകള്‍
നിര്‍മ്മിച്ച് നല്‍കാനും ധാരണയായിട്ടുണ്ട്.
മാലിന്യ സംസ്‌ക്കരണവും ജൈവപച്ചക്കറിയും സംയോജിപ്പിച്ചുള്ള ഹരിത കേരളമാണ് മറ്റൊരു പദ്ധതി. മതിയായ ശൂചികരണം, വിഷമില്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ എന്നിവ ഇതുവഴി ഉറപ്പാക്കും.
പൊതുവിതരണ സംവിധാനങ്ങള്‍ ശക്തമാക്കുന്നതാണ് മറ്റൊരു പദ്ധതി. ഓണത്തിന് എല്ലാവര്‍ക്കും മതിയായ ഭക്ഷ്യ ധാന്യങ്ങളും മറ്റ് അവശ്യ സാധനങ്ങളും ഉറപ്പ് വരുത്തും. കൂടുതല്‍ പദ്ധതികള്‍ തീരുമാനിക്കാന്‍ മന്ത്രിസഭയെ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button