ഹൈദരാബാദ്: കനത്ത മഴയില്‍ ഹൈദരാബാദില്‍ വ്യാപക നാശനഷ്ടം. മഴയില്‍ സാധാരണ ജീവിതം താറുമാറായി. ഏഴ് പേര് മരിച്ചു. ഇവരില്‍ മൂന്ന് പേര് ചുവര് ഇടിഞ്ഞുവീണാണ് മരിച്ചത്. രാമന്തപുരില് മൂന്നു പേരും ഭോലകറില് നാലു പേര്‍ക്കുമാണ് ജീവന് നഷ്ടമായത്.
കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ മഴയാണ് ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്നത്. പലയിടത്തും റോഡുകളും പാലങ്ങളും തകര്‍ന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കോര്പറേഷന് ഒരു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. തകര്‍ന്നുവീണ കെട്ടിടം നിര്‍മ്മിച്ച കരാറുകാരനെതിരെ നടപടിയെടുക്കാനും മേയര്‍ ബോന്തു രാംമോഹന്‍ ഉത്തരവിട്ടു.താഴ്ന്ന പ്രദേശങ്ങളിലെല്ലാം വീടുകളില്‍ വെള്ളം കയറി.
Post Your Comments