മസ്ക്കറ്റ്● അശ്ലീല വീഡിയോകളുമായി മൂന്ന് പ്രവാസി വിദ്യാര്‍ത്ഥികള്‍ ഒമാനില്‍ അറസ്റ്റിലായി. സ്വകാര്യ സ്കൂളില്‍ പഠിക്കുന്ന ഇവരില്‍ രണ്ട് പേരുടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. മൂന്നാമനെ വീഡിയോ ഷൂട്ട് ചെയ്ത ചെയ്ത കുറ്റത്തിനാണ് റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ ദൃശ്യങ്ങളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
വിദ്യാര്‍ത്ഥികളുടെ അശ്ലീലത നിറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. 1000 മുതല്‍ 5000 ഒമാന്‍ റിയാല്‍ വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എങ്കിലും കുട്ടികള്‍ ആയതിനാല്‍ പിഴമാത്രം അടച്ച് തടവ് ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ മുന്‍ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Post Your Comments