പറവൂര്‍:അടുക്കളയില്‍ ഇരുന്ന് പാത്രങ്ങള്‍ വെച്ചു കളിക്കുകയായിരുന്നു ഒരു വയസ്സുകാരന്‍ ആദില്‍. ആദിലിന്റെ കരച്ചില്‍ കേട്ട് അമ്മയും മറ്റും ഓടിയെത്തിയപ്പോഴാണ് കരയുന്നതിന്റെ കാര്യം വീട്ടുകാർക്ക് മനസിലായത്.കളിക്കുന്നതിനിടെ ആദിലിന്റെ തലയിൽ പാത്രം കുടുങ്ങി.കുന്നുകര വയല്‍ക്കര ഇട്ടിയോടത്ത് സഗീറിന്റെയും ഹസീനയുടെയും മകന്‍ ആദില്‍ അമീന്റെ തലയിലാണ് സ്റ്റീല്‍ പാത്രം കുടുങ്ങിയത്. സ്റ്റീല്‍പാത്രത്തിന്റെ ഒരു വശം ചളുങ്ങിയിരുന്നതിനാല്‍ തലയില്‍ നിന്ന് ഊരാനായില്ല. പാത്രം തലയിൽനിന്ന് മാറ്റാൻ കഴിയില്ലെന്ന് വന്നപ്പോള്‍ വീട്ടുകാര്‍ ഉടനെ കുഞ്ഞിനെ ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
ആശുപത്രി അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് ശ്രമിച്ചുനോക്കിയെങ്കിലും അവർക്കൊന്നും തന്നെ ചെയ്യാൻ സാധിച്ചില്ല തുടർന്ന് സ്റ്റീല്‍പാത്രം മുറിച്ചുമാറ്റുന്നതിന് പറവൂര്‍ ഫയര്‍ഫോഴ്സിന്റെ സഹായം തേടി. ഉടൻ തന്നെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വി.ജി. റോയിയുടെയും ലീഡിങ് ഫയര്‍മാന്‍ യു.വി. ഷിബുവിന്റെയും നേതൃത്വത്തിലുള്ള സംഘം എത്തുകയും ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് സ്റ്റീല്‍പാത്രം മുറിച്ചു നീക്കുകയും ചെയ്തു.എന്നാൽ തല കലത്തിലായിരുന്നതൊഴിച്ചാൽ കുഞ്ഞിന് വേറൊരു പ്രശ്നവും ഇല്ലായിരുന്നു.തലയിൽ നിന്ന് കലമൂരിമാറ്റിയതോടെ ആദിൽ കരച്ചിൽ നിർത്തി ഉഷാറാവുകയും ചെയ്തു.
Post Your Comments