Gulf

ഷവര്‍മ കടകള്‍ അടച്ചുപൂട്ടുന്നു

ദുബായ്● 29 ഷവര്‍മ കടകള്‍ അടച്ചുപൂട്ടാന്‍ ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ശുചിത്വം സംബന്ധിച്ച ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്ത കടകള്‍ക്കെതിരെയാണ് നടപടി.

ഷവര്‍മ്മ നിര്‍മ്മാണത്തിലും വിതരണത്തിലും പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുനിസിപ്പാലിറ്റി ഷവര്‍മ്മ 481 കടകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. 43 കടകളാണ് മുനിസിപ്പാലിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിയ്ക്കുന്നത്. 245 കടകള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. 171 കടകള്‍ നിലവാരം മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഉയര്‍ത്താനുള്ള ശ്രമത്തിലുമാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ കഴിയാതെ 23 കടകള്‍ നേരത്തെ തന്നെ പൂട്ടിയിരുന്നു.

ദുബായിയില്‍ ഷവര്‍മ കടകള്‍ പ്രതിദിനം കൂണുപോലെ മുളച്ചുപൊന്തുന്ന സാഹചര്യത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി കടുത്ത നിയന്ത്രണവുമായി രംഗത്തെത്തിയത്.

shortlink

Post Your Comments


Back to top button