തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ബോണസ് പരിധി ഉയർത്തി. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.21,000 രൂപവരെ ശമ്പളമുള്ളവർക്ക് ബോണസ് ലഭിക്കും.നേരത്തെ 18,000 രൂപവരെ ശമ്പളമുള്ളവർക്കായിരുന്നു ബോണസ്.എന്നാൽ ബോണസ് തുകയും ഉൽസവബത്ത തുകയും കൂട്ടിയിട്ടില്ല.നിലവിൽ 3,500 രൂപയാണ് ബോണസ് തുക. അംഗൻവാടി ജീവനക്കാരുടെ ഉൽസവബത്ത 1000 ത്തിൽനിന്ന് 1,100 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.താത്കാലിക ജീവനക്കാരുടെ ഉത്സബത്ത വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Post Your Comments