Uncategorized

എം.എല്‍.എ ഭാര്യക്ക് സമ്മാനിച്ച ലംബോര്‍ഗിനി ഓട്ടോയിലിടിച്ച് കയറി; വീഡിയോ വൈറല്‍

മുംബൈ● ബി.ജെ.പി എം.എല്‍.എ ഭാര്യക്ക് സമ്മാനിച്ച ആഡംബര ലംബോര്‍ഗിനി കാര്‍ ഓട്ടോയിലിച്ച് തകര്‍ന്നു. മിര ഭയന്ദറില്‍ നിന്നുള്ള എം.എല്‍.എ നരേന്ദ്ര മേത്തയാണ് ഭാര്യയുടെ ജന്മദിനത്തില്‍ സര്‍പ്രൈസ് സമ്മാനമായി 5.5 കോടി വിലവരുന്ന ലംബോര്‍ഗിനി സമ്മാനിച്ചത്. എന്നാല്‍ മേത്തയുടെ ഭാര്യ ആദ്യമായി കാര്‍ വീട്ടില്‍ നിന്നും പുറത്തിറക്കി നിമിഷങ്ങള്‍ക്കകം ഓട്ടോറിക്ഷയില്‍ ഇടിച്ച് കയറുകയായിരുന്നു.

ഭാര്യക്ക് കാര്‍ സമ്മാനിച്ച വിവരം മേത്ത നേരത്തെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു.

മേത്തയുടെ ഭാര്യ ലംബോര്‍ഗിനി ഓടിച്ചു തുടങ്ങി നിമിഷങ്ങള്‍ക്കകം നിയന്ത്രണം നഷ്ടപ്പെടുകയായിന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇടിയില്‍ ഓട്ടോറിക്ഷയുടെ ഷെല്ലും ഹെഡ് ലൈറ്റും തകര്‍ന്നു. കാറിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചു. മേത്ത ഓട്ടോറിക്ഷക്കാരന് നഷ്ടപരിഹാരം നല്‍കിയതിനാല്‍ കേസില്ലാതെ രക്ഷപ്പെട്ടു.

തന്റെ ഭാര്യ 18 വര്‍ഷമായി ഓഡി കാര്‍ ഓടിച്ച് പരിചയമുള്ളയളാണെന്ന് നരേന്ദ്ര മേത്ത പറയുന്നു. എന്തായാലും അപകടത്തില്‍ ഭാര്യക്ക് ഒന്നും പറ്റിയില്ലല്ലോ എന്ന ആശ്വാസത്തിലാണ് മേത്തയിപ്പോള്‍.

വീഡിയോ കാണാം.

shortlink

Post Your Comments


Back to top button