കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിൽ ലഗ്ഗേജ് ലഭിക്കാതെ യാത്രക്കാർ വലഞ്ഞു.ആറു ദിവസത്തെ അവധിക്കു വന്നവർ ഉൾപ്പെടെയുള്ള യാത്രക്കാർക്കാണ് ഈ ദുരിതം.ഇന്നു രാവിലെ 11നു കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയവരാണ് ലഗ്ഗേജ് ലഭിക്കാതെ കഷ്ടപ്പെട്ടു.
എയർ ഇന്ത്യ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച യാത്രക്കാർ ടെർമിനലിൽനിന്ന് പുറത്തിറങ്ങാൻ തയാറായില്ല.ഇക്കഴിഞ്ഞ 29നു രാത്രി എട്ടരയ്ക്ക് കരിപ്പൂരിൽ എത്തിയ യാത്രക്കാർക്കും ലഗ്ഗേജ് ലഭിച്ചില്ലെന്ന് പരാതിയുണ്ട്. അവരോട് ഇന്നു രാവിലെ എത്താൻ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയെങ്കിലും അവർക്കും ലഗ്ഗേജ് ലഭിച്ചില്ല.
Post Your Comments