Prathikarana Vedhi

ഓണമല്ല, ബന്ദും ഹര്‍ത്താലുമാണ് നമ്മുടെ ദേശീയോത്സവം

അഡ്വ.എ.ജയശങ്കര്‍

പട്ടം താണുപിള്ളയുടെ ഭരണകാലത്താണ് ഓണാഘോഷം ആരംഭിച്ചതെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് ചരിത്രരേഖകൾ പരതി കണ്ടെത്തിയിട്ടുണ്ട്. ഓണം ദേശീയോത്സവവമൊന്നുമല്ല, സവർണ (ഫാസിസ്റ്റ്) ആഘോഷം മാത്രമാണെന്നും കാളനൊപ്പം കാളയുമുണ്ടെങ്കിലേ അത് മതേതരമാകൂ എന്ന് സഖാവ് കെ.ഇ.എൻ.കുഞ്ഞഹമ്മദ് സിദ്ധാന്തിച്ചിട്ടുമുണ്ട്.

ഇടതുപുരോഗമനമതേതര സർക്കാരിന് ഓണത്തോട് അങ്ങനെ വിരോധമൊന്നുമില്ല. ആഘോഷിക്കേണ്ടവർക്ക് ആഘോഷിക്കാം. പൂക്കളമിടാം, ഊഞ്ഞാലാടാം, തുമ്പിതുള്ളാം, സദ്യയൊരുക്കാം പക്ഷെ അതൊക്കെ അവനവന്റെ വീട്ടിൽ മതി. സർക്കാർ ഓഫീസിൽ പറ്റില്ല. ഇനി അഥവാ ആർക്കെങ്കിലും ഓഫീസിൽ ഓണം ആഘോഷിച്ചേ തീരൂ എങ്കിൽ 10 മണിക്ക് മുൻപ് പൂക്കളമിടാം, 5 മണിക്ക് ശേഷം ഇലയിട്ട് സദ്യ വിളമ്പാം.

സത്യത്തിൽ ബന്ദും ഹർത്താലും പൊതുപണിമുടക്കുമാണ് കേരളത്തിന്റെ ദേശീയോത്സവങ്ങൾ. ജാതി മത പാർട്ടി ഭേദമന്യേ സകല മലയാളികളും അതാഘോഷിക്കും. കടയടക്കുന്ന വ്യാപാരികളും ഉള്ളുകൊണ്ട്‍ ഹർത്താൽ ആഗ്രഹിക്കുന്നവരാണ്.

സെപ്തംബർ രണ്ടാം തീയതിയിലെ പൊതുപണിമുടക്ക് നമ്മുടെ അഭിമാനപ്രശ്നമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യത്തെ ദേശീയോത്സവം. അന്ന് ഒരൊറ്റ കടയും തുറക്കരുത് ഒരു വാഹനവും ഓടരുത്. സംസ്ഥാനം നിശ്ചലമാകണം.പിണറായി നാടിന്റെ ഖ്യാതി മൂന്നുലോകത്തും പരക്കണം, മോദിയും ഒബാമയും ഞെട്ടണം.

പണിമുടക്ക് ദിവസം സർക്കാർ ഓഫീസുകൾ തുറക്കാനേ പാടില്ല ഉദ്യോഗസ്ഥന്മാർ വീട്ടിലിരുന്ന് രാജ്യത്തെ സേവിക്കട്ടെ. കരിങ്കാലികൾക്ക് കരിയോയിൽ അഭിഷേകം മാത്രമല്ല ഡയസ്‌നോണും നടപ്പാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button