NewsSports

അമേരിക്കാസ് മാസ്റ്റര്‍ ഗെയിംസില്‍ ഉസൈന്‍ ബോള്‍ട്ടായി 100-വയസുകാരി ഇന്ത്യന്‍ മുത്തശ്ശി

ന്യൂയോർക്: നൂറാം വയസ്സില്‍ ഇന്ത്യന്‍ മുത്തശ്ശി അമേരിക്കയില്‍ നടന്ന കായിക മത്സരത്തില്‍ മൂന്നു സ്വര്‍ണം നേടി. നൂറുവയസുകാരിയായ മന്‍ കൗര്‍ പ്രായപരിധിയില്ലാത്ത സ്‌പോര്‍ട്‌സ് എന്ന വിശേഷണവുമായി നടത്തിവരുന്ന ‘അമേരിക്കാസ് മാസ്റ്റര്‍ ഗെയിംസി’ല്‍ സ്വന്തമാക്കിയത് മൂന്ന് മെഡലുകളാണ്. ഷോട്ട്പുട്ട്, ജാവലിന്‍, ഓട്ടം എന്നിവയ്ക്കാണ് ഈ ചണ്ഡിഗഡ് സ്വദേശിനി സുവര്‍ണനേട്ടം കരസ്ഥമാക്കിയത്.

കൗര്‍ 100 വയസുകാരുടെ വിഭാഗത്തിലുള്ള 100 മീറ്റര്‍ റേസിലെ ഏക മത്സരാര്‍ഥിയായിരുന്നു. ഒരു മിനിട്ട് 27 സെക്കന്‍ഡ്‌സിനുള്ളിലാണ് കൗര്‍ ഫിനിഷിങ് ലൈനിലേക്ക് ഓടിയെത്തിയത്. കാനഡയിലെ വാന്‍കൗറിലാണ് മാസ്റ്റര്‍ ഗെയിംസ് അരങ്ങേറിയത്. 93 മത്തെ വയസില്‍ കായിക പരിശീലനം ആരംഭിച്ച കൗര്‍ വിവിധ മത്സരങ്ങളിലായി 20 മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അമേരിക്കയിലെ മത്സരങ്ങള്‍ക്ക് മകനായ 78-കാരന്‍ ഗുരുദേവ് സിങ്ങും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button