NewsIndia

സിനിമാ സംഘടനകളെപ്പോലെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്‍റും വിലക്ക് ഏര്‍പ്പെടുത്തുന്നു..?

ന്യൂഡൽഹി:പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും മക്കളെ അൺ എയ്‌ഡഡ്‌ സ്കൂളുകളിൽ പ്രവേശിപ്പിക്കുന്നതിന് വിലക്ക് വരുന്നു.സംസ്ഥാന പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ കോ ഓഡിനേഷന്റ്റെതാണ് നീക്കം. കേരളത്തിലെ പൊതു വിദ്യഭ്യാസ മേഖലയുടെ തകർച്ചക്ക് അൺ എയ്‌ഡഡ്‌ സ്കൂളുകളെ കുറ്റപ്പെടുത്തുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് തീരുമാനം.ബുധനാഴ്ച തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിക്കും.

സർക്കാർ എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ എൺപത് ശതമാനം അദ്ധ്യാപകരും ജീവനക്കാരും സ്വന്തം മക്കളെ പഠിപ്പിക്കുന്നത് അൺ എയ്‌ഡഡ്‌ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണെന്ന് പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ കോ ഓഡിനേഷൻ വക്താവ് രാമദാസ് കതിരൂർ പറയുകയുണ്ടായി.എല്ലാവരും കുട്ടികളെ അൺ എയ്‌ഡഡ്‌ ,ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലേക്ക് അയക്കുന്നെന്നാണ് ആക്ഷേപം.പൊതു വിദ്യാലയങ്ങളെ അദ്ധ്യാപകരും സംഘടനകളും തന്നെയാണ് ഈ ആരോപണം ഉന്നയിക്കുന്നവർ.അതിനാലാണ് പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും മക്കളെ അടുത്ത അധ്യയന വർഷം മുതൽ സ്വകാര്യ അൺ എയ്‌ഡഡ്‌ സ്കൂളുകളിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നതെന്നും രാമദാസ് കതിരൂർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button