NewsHealth & Fitness

പ്രതിരോധ കുത്തിവയ്പ്പിന്‍റെ കാര്യത്തില്‍ യു.എസിലും സംശയങ്ങള്‍

കേരളത്തില്‍ മാത്രമല്ല യു.എസിലും പ്രതിരോധ കുത്തിവെയ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
പ്രതിരോധ കുത്തിവെയ്പിന്റെ ഗുണങ്ങള്‍ ശരിയായി മനസിലാക്കാത്തതാണ് ഇതിനു കാരണമെന്ന് ഗവേഷകര്‍ പറയുന്നു.2013ല്‍ നടത്തിയ പഠനത്തില്‍ 87 ശതമാനം ശിശുരോഗ വിദഗ്ദ്ധരും പറയുന്നത് മാതാപിതാക്കളില്‍ 75 ശതമാനവും കുത്തിവെയ്പ്പ് നല്‍കുവാന്‍ വിസമ്മതിക്കുന്നുവെന്നാണ്.കൂടുതല്‍ പേരുടെയും അഭിപ്രായം പ്രതിരോധ കുത്തിവെയ്പ്പ് ആവശ്യമില്ലായെന്നാണ്സര്‍വേയുമായി ബന്ധപ്പെട്ട ന്യു അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ റിപ്പോര്‍ട്ട് തയ്യറാക്കിയ ഡോ. കാതറിന്‍ എഡ്വേഡ്‌സിന്റെതാണ് വെളിപ്പെടുത്തല്‍.കുത്തിവെയ്പ്പിലൂടെ പ്രതിരോധിക്കുന്ന എല്ലാ രോഗങ്ങളും നിര്‍മാര്‍ജനം ചെയ്ത് കഴിഞ്ഞതിനാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് യു എസ്സുകാരുടെ പക്ഷം. എന്നാല്‍ കേരളത്തില്‍ അതല്ല കാരണം. പ്രതിരോധ കുത്തിവെയ്പ്പുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണയും അറിവില്ലായ്മയുമാണ്.

കുത്തിവെയ്പ്പിനെ എതിര്‍ക്കുന്നവരുടെ എണ്ണം യു.എസില്‍ ഒരോ വര്‍ഷവും കൂടിവരുന്നതായിട്ടാണ് ശിശുരോഗ വിദഗ്ദ്ധര്‍ പറയുന്നത്. പ്രതിരോധ കുത്തിവെയ്പ്പ് കുട്ടികളില്‍ ഓട്ടിസത്തിന് കാരണമാകുന്നുണ്ടോയെന്ന സംശയമായിരുന്നു നേരത്തെയുണ്ടായിരുന്നത്. 2006ല്‍ നടത്തിയ സര്‍വേയിലായിരുന്നു ഈ വിവരങ്ങള്‍ വ്യക്തമായത്.രാജ്യത്തുനിന്ന് തുടച്ചുനീക്കപ്പെട്ട രോഗങ്ങള്‍ക്ക് ഇനി പ്രതിരോധ കുത്തിവെയ്‌പെടുക്കേണ്ടതില്ലെന്നാണ് യു.എസുകാരുടെ തീരുമാനം.പ്രതിരോധ കുത്തിവെയ്പിലൂടെ ചിക്കന്‍പോക്‌സ്, മീസില്‍സ്, പോളിയോ തുടങ്ങിയ അസുഖങ്ങള്‍ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യാനായത് വലിയ നേട്ടമാണെന്ന് ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ക്ലെയര്‍ മക് കാര്‍ത്തി അഭിപ്രായപ്പെടുന്നു.എന്നാൽ ഏതുസമയവും രോഗങ്ങൾ തിരിച്ചുവരാന്‍ സാധ്യതയുള്ളതിനാല്‍ കുത്തിവെയ്‌പ്പെടുക്കുന്നതുതന്നെയാണ് സുരക്ഷിതമെന്ന് ശിശുരോഗവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

shortlink

Post Your Comments


Back to top button