മുംബൈ: കേരളത്തില്‍നിന്നുള്ള യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ അര്‍ഷിദ് ഖുറൈഷിയെയും റിസ്വാന്‍ ഖാനെയും കേരള പോലീസ് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി.തുടർന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി ഇവരെ ചൊവ്വാഴ്ച മുംബൈയിലെ കോടതിയില്‍ ഹാജരാക്കും. യുവാക്കളെ ഭീകരസംഘടനയോട് അടുപ്പിച്ചതില്‍ ഐ.ആര്‍.എഫിന് പങ്കുണ്ടോയെന്ന് അന്വേഷിക്കാനാണ് മുംബൈ പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നത്.ഇതുമായി ബന്ധപ്പെട്ട മറ്റൊരുകേസില്‍ കേരളത്തില്‍ അറസ്റ്റിലായ മുഹമ്മദ് ഹനീഫിനെ നേരത്തേ മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു.മതപ്രഭാഷകന്‍ ഡോ. സാക്കീര്‍ നായിക്കിന്റെ ഇസ്!ലാമിക് റിസര്‍ച്ച് ഫൗണ്ടേഷ(ഐ.ആര്‍.എഫ്.)ന്റെ ഗസ്റ്റ് റിലേഷന്‍സ് മാനേജരാണ് മുംബൈ സ്വദേശിയായ ഖുറൈഷി. കല്യാണ്‍ സ്വദേശിയാണ് റിസ്വാന്‍ ഖാന്‍.
Post Your Comments