ന്യൂഡല്‍ഹി: പുനരധിവാസം കാത്ത് മാനസിക നില തെറ്റിയ 22 ഓളം ഇന്ത്യന്‍ തടവുകാര്‍ പാകിസ്ഥാന്‍ ജയിലില്‍ ദുരിതത്തില്‍.നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരുടെ ശിക്ഷ കാലാവധി പൂര്‍ത്തിയായെന്നും മാനസിക വെല്ലുവിളി നേരിടുന്നതു മൂലം സ്വന്തം വിവരങ്ങള്‍ നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഇവരെ തിരിച്ചയക്കാന്‍ സാധിക്കുന്നില്ലെന്നും ഒരു വര്‍ഷം മുമ്പ് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരുന്നു.
മതിയായ വിലാസങ്ങള്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ കാലാവധി കഴിഞ്ഞിട്ടും ജയില്‍ തന്നെ കഴിയേണ്ടി വരികയാണിവര്‍ക്ക്.രണ്ടു പേര്‍ക്ക് സ്വന്തം പേര് ഓര്‍മയില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇത്തരം എടുത്തു പറയത്തക്ക് പ്രത്യേക വിവരങ്ങളൊന്നുമില്ല. ഇവരെ എല്ലാം അജ്ഞാതര്‍ എന്നാണ് ഔദ്യോഗിക രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ ഒരാളുടെ കൈയില്‍ ഓം എന്ന് പച്ചകുത്തിയിട്ടുണ്ട്.
തടവുകാരുടെ ബന്ധുക്കളെ കണ്ടെത്താന്‍ ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ 17 പേരുടെയും ചിത്രങ്ങള്‍ അന്ന് വിദേശകാര്യ മന്ത്രാലയത്തിന് അയച്ചു കൊടുത്തിരുന്നു. എന്നാല്‍ അവരെ അന്വേഷിച്ച് ആരും വന്നിട്ടില്ല.
Post Your Comments