
ബിഷ്കെക്ക് • കിര്‍ഗിസ്ഥാന്‍ തലസ്ഥാനഗരമായ ബിഷ്കെക്കിലുള്ള ചൈനീസ് എംബസിയില്‍ സ്ഫോടനം.ഒരാൾ കൊല്ലപ്പെട്ടു. ബോംബ് പൊട്ടിത്തെറിക്കുയായിരുവെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്കു പരുക്കേറ്റതായും ഇന്റര്‍ഫാക്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണമെന്നു സംശയം. എംബസി ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എംബസി കെട്ടിടം ഭാഗികമായി തകര്‍ന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറിന്റെ ഡ്രൈവറാണ് സ്‌ഫോടനത്തില്‍ മരിച്ചത്.
Post Your Comments