NewsIndia

പശ്ചിമ ബംഗാളിന്റെ പേരുമാറ്റി

കൊല്‍ക്കത്ത● പശ്ചിമ ബംഗാളിന്റെ പേരുമാറ്റിക്കൊണ്ടുള്ള പ്രമേയം നിയമസഭ പാസാക്കി. ഇതു പ്രകാരം ബംഗാളിയിൽ ബംഗ്ലാ എന്നും ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാൾ എന്ന പേരിലുമാകും സംസ്ഥാനം അറിയപ്പെടുക. നിയമസഭയുടെ തീരുമാനം അംഗീകരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മമത ബാനർജി പറഞ്ഞു.

മുഖ്യമന്ത്രി മമത ബാനർജിയാണ് പേരുമാറ്റം സംബന്ധിച്ച് നിർദേശം മുന്നോട്ടുവച്ചത്. ഈ നിർദേശം 26ന് ആരംഭിച്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ അംഗീകരിക്കുകയായിരുന്നു. പേരുമാറ്റത്തെ പ്രതിപക്ഷമായ സിപിഎം എതിർത്തിരുന്നു.

shortlink

Post Your Comments


Back to top button