KeralaNews

ഓണപ്പൂക്കളവും പണിമുടക്കും മുഖ്യമന്ത്രിയ്‌ക്കെതിരെ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം : ഇടതു സംഘടനകള്‍ ആഹ്വാനം ചെയ്ത സെപ്റ്റംബര്‍ രണ്ടിലെ ദേശീയ പണിമുടക്കില്‍ അണിചേരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക് പോസ്റ്റിനെതിരെ ബി.ജെ.പി രംഗത്ത്. മുഖ്യമന്ത്രി ഭരണഘടനാലംഘനം നടത്തിയെന്നാരോപിച്ചാണ് ബി.ജെ.പി രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പണിമുടക്കിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ ഓണ്‍ലൈന്‍ പ്രചാരണ പരിപാടിയില്‍ പങ്കുചേര്‍ന്ന് പണിമുടക്കിനോട് ആഭിമുഖ്യം രേഖപ്പെടുത്തണമെന്നാണു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ആയിരക്കണക്കിനുപേര്‍ പോസ്റ്റിനോടു പ്രതികരിച്ചു.

ഓണക്കാലത്തു ജോലി തടസ്സപ്പെടുന്നവിധം ആഘോഷങ്ങള്‍ നടത്തരുതെന്ന നിര്‍ദേശം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുന്‍പാണു പണിമുടക്കിനു പിന്തുണ തേടി പോസ്റ്റിട്ടിരിക്കുന്നത്. രണ്ടു പോസ്റ്റുകളുടെയും വൈരുധ്യവും പ്രതികരണങ്ങളില്‍ ഒട്ടേറെപ്പേര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button