കൊച്ചി● തെരുവ് നായയുടെ ദേഹത്ത് കയറി ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറുടെ വൃക്ക നീക്കം ചെയ്തു. പിറവം സ്വദേശി കെ.വി. ഷൈമോനാണു (41) ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ട ഷൈമോന്റെ വൃക്ക തകര്‍ന്നിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഒരു വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയായിരുന്നു.
ഞായറാഴ്ച രാത്രി ഒൻപതോടെ എറണാകുളം കച്ചേരിപ്പടി–പച്ചാളം റൂട്ടിൽ അയ്യപ്പൻകാവ് കണ്ണച്ചൻതോട് ജംഗ്ഷനിലായിരുന്നു സംഭവം. ഓട്ടോയിലുണ്ടായിരുന്ന അമ്മയും കൈക്കുഞ്ഞും അദ്ഭുതകരമായി രക്ഷപ്പെട്ടു.യുവതിയും ഒരുവയസുള്ള കുഞ്ഞുമായി ഓട്ടം പോകുമ്പോൾ കണ്ണച്ചൻതോട് ഭാഗത്തുവച്ചു കടിപിടികൂടുകയായിരുന്ന തെരുവുനായ്ക്കൾ ഓട്ടോറിക്ഷയ്ക്കു മുന്നിൽ ചാടിവീഴുകയായിരുന്നു. ഇതിനിടെ ഒരു നായയുടെ മുകളില്‍ കയറിയ ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൈമോനെ എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
Post Your Comments