പെരുമ്പാവൂർ∙ പ്രേമാഭ്യര്‍ത്ഥനയുമായി പുറകെനടന്ന് ശല്യംചെയ്ത അയല്‍വാസിക്കെതിരെ പൊലീസില്‍ പരാതി നൽകിയ പതിനാറുകാരിക്കു ക്രൂര മര്‍ദ്ദനം.പെരുമ്പാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ അഞ്ചംഗസംഘം വീട്ടില്‍ക്കയറി മര്‍ദ്ദിക്കുകയും ബ്ലെയ്ഡ് കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
സ്ഥിരമായി പ്രേമാഭ്യര്‍ഥന നടത്തി പുറകേനടന്ന ഇരുപത്തിനാലുകാരനെ ഭയന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും കോടനാട് പൊലീസില്‍ പരാതി നല്‍കിയത്. തുടർന്ന് മാതാപിതാക്കൾ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് ഇയാൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.ഇതിനിടെ പഞ്ചായത്ത് മെമ്പറുടെ സാന്നിധ്യത്തില്‍ അയല്‍വാസി ഒത്തുത്തീര്‍പ്പിന് എത്തിയെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഴങ്ങിയില്ല. തുടർന്നു വീണ്ടും ഭീഷണി ഉണ്ടായി. കോടനാട് പൊലീസിലും ആലുവ റൂറല്‍എസ്പിക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. പരുക്കേറ്റ പെണ്‍കുട്ടി പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.ഇയാളെക്കുറിച്ചു പെണ്‍കുട്ടി മുന്‍പും പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് ഇതു ഗൗരവമായി എടുത്തില്ലെന്ന പരാതിയുമുയർന്നിട്ടുണ്ട് .
Post Your Comments