കോഴിക്കോട് ● കേരളം ഭരിക്കുന്നത് ഹിന്ദു വിരുദ്ധ സര്‍ക്കാരെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. പൂക്കളം ഇടുന്നതിനെ എതിര്‍ത്ത മുഖ്യമന്ത്രിയും നിലവിളക്കു കൊളുത്തുന്നതിനെ എതിര്‍ക്കുന്ന മന്ത്രിയും സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധതയുടെ മുഖങ്ങളാണെന്നും രമേശ് പറഞ്ഞു. നിയമ വിരുദ്ധമായി നടക്കുന്ന ആർ.എസ്.എസ് ശാഖകൾക്കെതിരെ ദേവസ്വം മന്ത്രിക്ക് നടപടിയെടുക്കാം. ക്ഷേത്രമുറ്റത്ത് തന്നെ ശാഖകൾ നടത്തണമെന്ന് നിർബന്ധമില്ലെന്നും എം.ടി രമേശ് വ്യക്തമാക്കി.
രാജ്യത്തിന്റെ പാരമ്പര്യങ്ങളെ എതിര്‍ക്കുന്ന നിലപാടില്‍നിന്നു സി.പി.എം പിന്‍മാറണം. നിലവിളക്കിനു മതരൂപം നല്‍കിയ ലീഗിന്റെ വഴിയിലാണ് സി.പി.എമ്മും. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചും സിപിഎമ്മിന്റേതു ഹിന്ദു വിരുദ്ധ നിലപാടാണ്. ഹിന്ദു ആരാധനാലയങ്ങളെ സിപിഎം വെറുതെ വിടണം. ശ്രീകൃഷ്ണ ജയന്തി എവിടെ ആഘോഷിക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും വിശ്വാസികള്‍ക്കു വിട്ടു നല്‍കാന്‍ സി.പി.എം തയാറാവണമെന്നും രമേശ് ആവശ്യപ്പെട്ടു.
Post Your Comments