ശ്രീനഗർ: കശ്മീരിലെ 51 ദിവസം നീണ്ട ഏറ്റവും നീളമേറിയ നിരോധനാജ്ഞയ്ക്ക് അവസാനം. കര്‍ഫ്യൂ പിന്‍വലിക്കാന്‍ ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ നിശാനിയമം പുല്‍വാമ ജില്ല ഉള്‍പ്പെടെ ഏതാനും പ്രദേശങ്ങളില്‍ തുടരും. കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത് ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് .
കഴിഞ്ഞ 51 ദിവസത്തിനിടയ്ക്ക് സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 70 പേര്‍ കൊല്ലപ്പെടുകയും 11,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനാല്‍ കശ്മീര്‍ താഴ്‌വരയിലെ നിയന്ത്രണങ്ങള്‍ ഞായറാഴ്ചയോടെ അവസാനിപ്പിക്കുന്നുവെന്ന് പോലീസ് അറിയിച്ചു.
എന്നാല്‍ നിശാനിയമം പുല്‍വാമ പട്ടണത്തിലും മഹാരാജ ഗഞ്ച്, നൗഹാട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളിലും നിലനില്‍ക്കുമെന്നും അധികൃതർ അറിയിച്ചു. ഞായറാഴ്ചയും വിഘടനവാദി നേതാക്കളുടെ അറസ്റ്റ് തുടര്‍ന്നു. ഹുറിയത്ത് നേതാവ് ഗീലാനിയുടെ ഡെപ്യൂട്ടിയായ അഷ്‌റഫ് സെറായിയെ ശ്രീനഗറിലെ വസതിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി നേതാക്കളെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments