Kerala

സരിതയെ പ്രകീര്‍ത്തിച്ച് ജി.സുധാകരന്‍

ഹരിപ്പാട്● സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരെ വാനോളം പ്രകീര്‍ത്തിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. സരിത വിദ്യാഭ്യാസവും കഴിയുമുള്ള സ്ത്രീയാണെന്ന് സുധാകരന്‍ പറഞ്ഞു. എന്നാല്‍ അവരെ വഴി തെറ്റിച്ചത് യു.ഡി.എഫുകാരാണെന്നും അദ്ദേഹം പറഞ്ഞു.

സരിത സെക്രട്ടേറിയറ്റില്‍ പോകാന്‍ പാടില്ലായിരുന്നു. അന്ന് തുടങ്ങിയതാണ് അവരുടെ ശനിദശ. സ്വയം തൊഴില്‍ ആരംഭിക്കാന്‍ മുന്‍കൈയെടുത്ത ഒരു സ്ത്രീയുടെ അവസ്ഥ ഇതാണ് ഇക്കാര്യത്തില്‍ എല്ലാവരും യു.ഡി.എഫിനെ എതിര്‍ക്കണമെന്നും ഹരിപ്പാട് ഒരു പരിപാടിയില്‍ സംസാരിക്കവേ സുധാകരന്‍ പറഞ്ഞു.

സധാരണക്കാര്‍ക്കൊപ്പമാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്ന ഭരണമാണ് സര്‍ക്കാരിന്റെതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button