Kerala

ഒ. ബി. സി വിഭാഗത്തിന് വിദേശ പഠനത്തിന് ധനസഹായം

തിരുവനന്തപുരം● വിദേശ സര്‍വ്വകലാശാലകളില്‍ മെഡിക്കല്‍ എന്‍ജിനീയറിംഗ് / പ്യുവര്‍ സയന്‍സ്/അഗ്രികള്‍ച്ചര്‍/മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഉപരിപഠനം നടത്തുന്ന ഒ. ബി. സി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിന്നോക്ക സമുദായ വികസന വകുപ്പ് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ അധികരിക്കരുത്. അപേക്ഷാ ഫാറത്തിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളും വിശദ വിവരങ്ങള്‍ ഉള്‍പ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സെപ്റ്റംബര്‍ മാസം 27 നകം ഡയറക്ടര്‍, പിന്നോക്ക സമുദായ വികസന വകുപ്പ്, അയ്യന്‍കാളി ഭവന്‍ നാലാംനില, കനക നഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ ലഭിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button