KeralaNews

മരണവീട്ടില്‍ കോണ്‍ഗ്രസ്കാരുടെ ഗ്രൂപ്പ് തിരിഞ്ഞുള്ള കൂട്ടത്തല്ല്

തളിപ്പറമ്പ്: മരണവീട്ടിൽ കോൺഗ്രസ് പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി. ഡി സി സി ജനറൽ സെക്രട്ടറിമാരെയും ബ്ലോക്ക് ജനറൽ സെക്രട്ടറിയെയും ബൂത്ത് പ്രസിഡന്റിനെയും മരണവീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതായി പരാതി. ഞായറാഴ്ച വൈകുന്നേരം ഏഴോടെയാണ് സംഭവം. ഞായറാഴ്ച എ-ഐ വിഭാഗക്കാർ പരസ്പരം മത്സരിച്ച് തളിപ്പറമ്പ് വനിതാ സഹകരണ സംഘത്തിൽ ഐ വിഭാഗം മുഴുവൻ സീറ്റും നേടി എ വിഭാഗത്തെ തോൽപ്പിച്ചിരുന്നു. ഈ പ്രശ്നത്തെത്തുടർന്നാണ് സംഘർഷം ഉണ്ടായതെന്നാണ് പരാതി.

വിജയത്തിൽ ആഹ്ലാദപ്രകടം നടത്തിയ ശേഷം കോൺഗ്രസ് മന്ദിരത്തിലെത്തിയ ഐ ഗ്രൂപ്പ് നേതാക്കളും ഡി സി സി സെക്രട്ടറിമാരുമായ എ ഡി സാബൂസ്, മനോജ്‌കുമാർ കുവേരി, ബ്ലോക്ക് ജനറൽ സെക്രട്ടറി പി ആനന്ദ് കുമാർ എന്നിവരെ ഐ ഗ്രൂപ്പുകാർ പുഴകുളങ്ങരയിലെ വിളിച്ചുവരുത്തുകയായിരുന്നെന്നാണ് പരാതി. മൂവരും മണ്ഡലം വൈസ് പ്രസിഡന്റ് എം വത്സല നാരായണന്റെ പിതാവ് മാണൂക്കര ബാലൻ മരിച്ച വിവരം ഐ ഗ്രൂപ്പുകാർ വിളിച്ചുപറഞ്ഞതനുസരിച്ചാണ് അവിടെ എത്തിയത്. വീട്ടുമുറ്റത്തു വച്ച് എ വിഭാഗക്കാർ മൂവരെയും വളഞ്ഞു വച്ച് മർദ്ധിച്ചുവെന്ന് ഐ ഗ്രൂപ്പുകാർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button