NewsIndia

ചൈനീസ് എംബസിക്കു മുന്നില്‍ ബലൂച്-സിന്ധ് നേതാക്കളുടെ പ്രതിഷേധം; മോദിയ്ക്ക് അഭിവാദ്യം

ന്യൂഡല്‍ഹി: ലണ്ടനിലെ ചൈനീസ് എംബസിക്ക് മുന്നില്‍ ബലൂച്- സിന്ധി നേതാക്കളുടെ പ്രതിഷേധം. ബലൂചിസ്താനിലെ ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി വിഷയത്തില്‍ ഇന്ത്യക്കെതിരെ ചൈന താക്കീത് നല്‍കിയതിലാണ് പ്രതിഷേധം. ഇന്ന് രാവിലെയാണ് പ്രതിഷേധം നടന്നത്. ‘ആസാദി’ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചും മുദ്രാവാക്യം വിളി ഉയര്‍ന്നു.

ബലൂചിസ്താനിലെ സാമ്പത്തിക ഇടനാഴി ആവശ്യമില്ലെന്നും പ്രതിഷേധക്കാര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. മോദിക്കൊപ്പമാണ് തങ്ങളെന്നും അവര്‍ വ്യക്തമാക്കി. ബലൂചിസ്ഥാനിലെ ജനങ്ങളുടെ സമ്മതമില്ലാതെ പാകിസ്താനും ചൈനയ്ക്കും അവിടെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബലൂച് നേതാവ് നൂര്‍ദീന്‍ മെങ്കല്‍ പറഞ്ഞു. കഴിയുന്നതെല്ലാം തട്ടിപ്പറിച്ചെടുക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മെങ്കല്‍ കൂട്ടിച്ചേര്‍ത്തു.

ബലൂചിസ്താനിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും സാമ്പത്തിക ഇടനാഴി സ്ഥാനപതിക്കുന്നതിനെതിരെയും പ്രതിഷേധം രൂക്ഷമാണ്. സിന്ധി ബലോച് ഫോറം, വേള്‍ഡ് സിന്ധി കോണ്‍ഗ്രസ്, ബലൂച് നാഷണല്‍ മൂവ്‌മെന്റ്, ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, ബലൂച് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ യു.കെ, ബലൂച് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ എന്നീ സംഘടനകളാണ് പാക്-ചൈന നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബലൂചിസ്താനിലെ 46 ബില്യണ്‍ ഡോളര്‍ ചെലവുവരുന്ന സാമ്പത്തിക ഇടനാഴിക്ക് ഇന്ത്യ എന്തെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ ചൈന ഇടപെടുമെന്ന മുന്നറിപ്പാണ് പ്രതിഷേധത്തിന് കാരണം.സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് മോഡി ബലൂചിസ്താനിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നിട്ടത്. ബലൂചിലെ നേതാക്കള്‍ വലിയ സ്വീകരണമാണ് ഇതിനു നല്‍കിയത്.

shortlink

Post Your Comments


Back to top button