ഹൈദരാബാദ്: റിയോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡൽ സമ്മാനിച്ച പി.വി സിന്ധു,ജിംനാസ്റ്റിക്സില്‍ ആദ്യമായി ഫൈനലിലെത്തിയ ഇന്ത്യന്‍ താരമായ ദിപ കര്‍മ്മാക്കര്‍, സാക്ഷി മാലിക് ,സിന്ധുവിന്റെ പരിശീലകന് പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ ബി.എം.ഡബ്ല്യു കാര്‍ സമ്മാനിച്ചു.റിയോ ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളി നേടിയ താരമാണ് പി.വി സിന്ധു. വനിതാ ഗുസ്തിയില്‍ ഇന്ത്യക്ക് വെങ്കല മെഡൽ നേടിയ താരമാണ് സാക്ഷി ജിംനാസ്റ്റിക്സില്‍ ആദ്യമായി ഫൈനലിലെത്തിയ ഇന്ത്യന്‍ താരമാണ് ദിപ കര്‍മ്മാക്കര്‍.
ഹൈദരാബാദിലെ ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ വെച്ചു നടന്ന ചടങ്ങിലാണ് സച്ചിന് താക്കോല്‍ കൈമാറിയത്. ഹൈദരാബാദ് ഡിസ്ട്രിക്ട് ബാഡ്മിന്റണ്‍ അസോസിയേഷന് പ്രസിഡന്റ് ചാമുണ്ഡേശ്വര്‍നാഥ് ആണ് ബി.എം.ഡബ്ല്യു സ്പോണ്സര് ചെയ്തത്.
Post Your Comments