മനാമ: പേര് വിവരങ്ങള്‍ എംബസി വെബ്സൈറ്റില്‍ നല്‍കാത്ത ഇന്ത്യാക്കാര്‍ വേഗം തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് ബഹറിനിലെ ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ.
വെള്ളിയാഴ്ച ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസിന് ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഐ സി ആര് എഫിന്റെ സഹകരണത്തോടെ വിവിധ ലേബര്‍ ക്യാമ്പുകളിലും മറ്റും സന്ദര്‍ശനങ്ങള്‍ നടക്കുന്നുണ്ട്.ഇന്ത്യന്‍ തൊഴിലാളികളുടെ അവസ്ഥ വിലയിത്താനാണിത്.
പരാതികളുള്ളവര്‍ ഓപ്പണ്‍ ഹൗസിനായി കാക്കേണ്ടതില്ല. മറ്റ് ദിവസങ്ങളില്‍ എംബസിയില്‍ എത്താന്‍ കഴിയാത്തവര്‍ക്കാണ് ഓരോ മാസവും അവസാന വെള്ളിയാഴ്ച ഓപ്പണ്‍ ഹൗസ് നടത്തുന്നത്.
Post Your Comments