കോഴിക്കോട്: നാദാപുരത്ത് യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് അസ്ലമിനെ കൊല ചെയ്ത കേസിൽ മുഖ്യ പ്രതിയും സി.പി.എം പ്രവർത്തകനുമായ രമീഷ് പൊലീസ് പിടിയിലായി.കൊലപാതകം ആസൂത്രണം ചെയ്തതും, അസ്ലമിനെ പിൻതുടർന്ന് കൂട്ടാളികൾക്ക് വിവരങ്ങൾ കൈമാറിയതും ഇയാളാണെന്ന് പൊലീസ് നിഗമനം .കഴിഞ്ഞ ദിവസം കൊലയാളികളെ ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തു കൊടുത്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറി അനിൽ അറസ്റ്റിലായിരുന്നു. അതേസമയം ദുർബ്ബലമായ വകുപ്പുകൾ ചേർത്താണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും, പാർട്ടിയുടെ ഉന്നത കേന്ദ്രങ്ങൾ ഇടപെട്ട് ഇയാൾക്ക് ജാമ്യം അനുവദിച്ചുവെന്നും ആക്ഷേപം ഉയർന്നു വന്നിരുന്നു .
ഡി.വൈ.എഫ്.ഐ പ്രവർത്തകനായ തൂണേരിയിൽ ഷിബിൻ വധക്കേസിലെ പ്രതിയായിരുന്നു കൊല ചെയ്യപ്പെട്ട അസ്‍ലം.
Post Your Comments