IndiaNews

ഒരു കുട്ടിക്ക് അവകാശവാദമുന്നയിച്ച് രണ്ട് അമ്മമാർ : ആശുപത്രിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ

ഹൈദരാബാദ്: ലേബര്‍ റൂമിന് പുറത്ത് വെച്ച് കുഞ്ഞിനെ കൈമാറുന്ന നഴ്‌സിന് പറ്റിയ ഒരു ചെറിയ പിഴവ് രണ്ടു കുടുംബങ്ങളെ ദയനീയസ്ഥിതിയിലാക്കി. ലേബര്‍ റൂമിലേക്ക് ഒരുമിച്ചാണ് ഗര്‍ഭിണികളായ രമയേയും രജിതയേയും പ്രസവവേദനയെത്തുടര്‍ന്ന് കൊണ്ടുപോയത്. രമ ജന്മം നൽകിയ ആൺകുട്ടിയുമായി പുറത്ത് വന്ന നഴ്സ് കുട്ടിയെ കൈമാറിയത് രജിതയുടെ കുടുംബത്തിനാണ്. താൻ പ്രസവിച്ച ആൺകുട്ടിയെ തിരികെ കൊണ്ട് വരാൻ രമ ആവശ്യപ്പെട്ടപ്പോഴാണ് കുഞ്ഞിനെ കൈമാറിയത് രജിതയുടെ കുടുംബത്തിനാണെന്ന് അധികൃതർക്ക് മനസിലായത്.

രജിതയാകട്ടെ താൻ പ്രസവിച്ചത് ആൺകുട്ടിയെ ആണ് പെൺകുഞ്ഞ് തന്റേതല്ല എന്ന് ബഹളമുണ്ടാക്കി സ്വന്തം കുഞ്ഞിന് പാൽ കൊടുക്കാൻ പോലും വിസമ്മതിച്ചതോടെ ആശുപത്രി അധികൃതർ ദുരിതത്തിലായി. ഇതിനിടെ തങ്ങളുടെ മകളുടെ ആണ്‍കുഞ്ഞിനെ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് രജിതയുടെ കുടുംബം പോലീസിന് പരാതിയും നല്‍കി.

രണ്ടമ്മമാരും തമ്മിലുള്ള തർക്കം മൂലം കുഞ്ഞുങ്ങളുടെ ആരോഗ്യം മോശമാകുന്നതിനെത്തുടർന്ന് പോംവഴിയായി ഡി.എൻ. എ ടെസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് ആശുപത്രി അധികൃതർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button