Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
NewsTechnology

മിന്നല്‍വേഗക്കാരന്‍ “ജിയോഫൈയുടെ” വിശേഷങ്ങളറിയാം

വമ്പന്‍ ഓഫറുകളുമായി ജിയോ വിപണികളിൽ സജീവമായിരിക്കുകയാണ് .ജിയോ അവതരിപ്പിക്കുന്ന പോര്‍ട്ടബിള്‍ വൈഫൈ ഹോട്ട്‌സ്‌പോട്ടാണ് ‘ജിയോഫൈ’ .ജിയോ സ്വന്തമാക്കുന്നവര്‍ക്ക് ആദ്യ മൂന്നു മാസം സൗജന്യ അണ്‍ലിമിറ്റഡ് 4ജി സേവനമാണ് റിലയന്‍സ് വാഗ്ദാനം ചെയ്യുന്നത്. റിലയന്‍സ് ഡിജിറ്റല്‍ സ്‌റ്റോറുകളില്‍ നിന്ന് 2,899 രൂപ നല്‍കി ‘ജിയോഫൈ 2’ ലഭ്യമാകുന്നതാണ് .

‘ജിയോഫൈ ഹോട്ട്സ്പോട്ട് ഒരു കീചെയിന്‍ വലിപ്പിത്തിലുള്ള ഉപകരണമാണ്.. ഈ ഉപകരണം ഓണ്‍ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനുമുള്ള ഒരു ബട്ടന്‍ അടക്കം അഞ്ച് ഇന്‍ഡിക്കേറ്ററുകളാണ് ജിയോഫൈയിലുള്ളത്. നെറ്റ്‍വര്‍ക്ക് കണക്ഷന്‍, വൈഫൈ കണക്ടിവിറ്റി, മൊബൈല്‍ ഡാറ്റ, ഡബ്ല്യുപിഎസ് എന്നിവയുടെ പ്രവര്‍ത്തനം സൂചിപ്പിക്കുന്നവയാണ് ഈ നാലു ഇന്‍ഡിക്കേറ്ററുകള്‍. ഇതിനു പുറമെ ഡിവൈസിന്റെ ചാര്‍ജ് കാണിക്കുന്നതിന് മറ്റൊരു ഇന്‍ഡിക്കേറ്ററുമുണ്ട്. പവര്‍ ബട്ടന്‍ ഓണ്‍ ചെയ്തു കഴിഞ്ഞ് സെക്കന്റുകള്‍ക്കുള്ളില്‍ തന്നെ ലാപ്‍ടോപ്പോ സ്‍മാര്‍ട്ട്ഫോണോ ടാബ്‍ലെറ്റുമായൊക്കെയും ജിയോഫൈ 2 നെ ബന്ധിപ്പിക്കാനാകും. ഒരേസമയം, 20 ലേറെ ഡിവൈസുകളിലേക്ക് വൈഫൈ വഴി ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോഫൈ 2 ന് കഴിയുമെന്നാണ് റിലയന്‍സ് അവകാശപ്പെടുന്നത്.

ജിയോഫൈയില്‍ സൗജന്യ ജിയോ സിം കാര്‍ഡ്, 90 ദിവസത്തേക്ക് സൗജന്യ പരിധിയില്ലാ 4ജി ഇന്റര്‍നെറ്റ് സൗകര്യം, എച്ച്ഡി വോയ്‌സ് കോളിങ് തുടങ്ങിയവയൊക്കെയാണ് ജിയോഫൈ 2 മുന്നോട്ടുവയ്ക്കുന്ന ഓഫറുകൾ .
ജിയോയിൽ സ്രെധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്.റിലയന്‍സ് സിമ്മിന്‍റെ റേഞ്ച് നോക്കി വേണം ജിയോഫൈ വാങ്ങാന്‍. അടുത്തുള്ള റിലയൻസ് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ എക്സ്പ്രസ് മിനി സ്റ്റോറുകളില്‍ നിന്നു ജിയോഫൈ വാങ്ങാന്‍ കഴിയും. ഒരു പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അഡ്രസ് പ്രൂഫ് എന്നിവയുമായി എത്തിയാല്‍ ആര്‍ക്കും ജിയോഫൈ 2 സ്വന്തമാക്കാവുന്നതാണ് .ജിയോഫൈ 2 വാങ്ങുന്നതിനു മുമ്പ് ഫോം പൂരിപ്പിച്ച് നല്‍കണം. തുടര്‍ന്ന് ടെലിവെരിഫിക്കേഷനായി 180089011977 എന്ന നമ്പറിലേക്ക് വിളിക്കണം. വെറും നാലു മണിക്കൂറിനുള്ളില്‍ ജിയോഫൈ 2 ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ജിയോഫൈ 2 വാങ്ങുന്നതിന് 2899 രൂപയാണ് റിലയൻസ് ഈടാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള വില്‍പ്പനയായതിനാല്‍ കൃത്യമായ പ്ലാനുകളോ നിരക്കുകളോ റിലയൻസ് പ്രഖ്യാപിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button