India

ജെഎന്‍യു പീഡനം: ഐസ നേതാവ് അന്‍മോല്‍ രത്തനെ സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ ഇടതു വിദ്യാര്‍ഥി സംഘടന ഐസയുടെ നേതാവ് അന്‍മോല്‍ രത്തനെ ജെഎന്‍യുവില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥി സംഘടനകളുടെ വമ്പന്‍പ്രതിഷേധത്തെത്തുടര്‍ന്ന്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്ത നടപടി.

ഇയാള്‍ക്കെതിരെ പെണ്‍കുട്ടി നല്‍കിയ പരാതി പരിഗണിച്ചാണ് സര്‍വ്വകലാശാല സസ്പെന്‍ഷന്‍ നടപടി കൈക്കൊണ്ടത്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ ക്യാമ്പസില്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇയാള്‍ക്ക് ഹോസ്റ്റലിലോ ക്യാമ്പസിലോ അഭയം നല്‍കുന്നവര്‍ക്കെതിരേയും അച്ചടക്ക നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഒരു സിനിമയുടെ സിഡി ലഭ്യമാണോയെന്ന് ചോദിച്ച് പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇത് കൈവശം ഉണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ രത്തന്‍ ലഹരി വസ്തുക്കള്‍ കലര്‍ന്ന പാനീയം നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button