KeralaNews

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ട – ജി.സുധാകരന്‍

ആലപ്പുഴ● വീണ്ടും വിവാദ പ്രസ്താവനയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്കും പ്രാര്‍ത്ഥനയും വേണ്ടെന്ന് സുധാകരന്‍ പറഞ്ഞു. സ്കൂളുകളിലെ അസംബ്ലികളില്‍ ദൈവത്തെ പുകഴ്ത്തിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് പകരം വിദ്യാര്‍ത്ഥികള്‍ നമുക്ക് ജാതിയില്ല എന്നു വേണം പറയാനെന്നും മുതുകുളത്ത് സി.പി.എം സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കവേ സുധാകരന്‍ പറഞ്ഞു.

വിളക്ക് കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും വ്യക്തിപരമായ കാര്യമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. വിളക്കുകൊളുത്താത്തതിനെ ചോദ്യം ചെയ്യുന്നത് ബ്രാഹ്മണ മേധാവിത്വമാണ്. . ജാതിയില്ല എന്ന പ്രഖ്യാപനം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമാണ് ഉടലെടുക്കേണ്ടത്. അവിടെ ദേവീ സ്‌തോത്രം ചെല്ലേണ്ട ആവശ്യമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button