Kerala

പി.എസ്.സിയും സർക്കാരും ഉദ്യാഗാർത്ഥികളെ വഞ്ചിക്കുന്നു- അഡ്വ.ആര്‍.എസ്.രാജീവ്‌

തിരുവനന്തപുരം● സംസ്ഥാന സർക്കാരിന്റെ കിഴിലുള്ള വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്യണം എന്നിരിക്കെ, വകുപ്പ് മേധാവികൾ ഈ വിഷയത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.ഇതിന് ഉദാഹരണമാണ് എല്‍.പി. എസ്.എ അദ്ധ്യാപകരുടെ നിയമനത്തിൽ ഉൾപ്പെടെ കാണുവാൻ സാധിക്കുന്നത്.നിലവിൽ നാനൂറിലധികം ഒഴിവുകൾ നിലനിൽക്കുമ്പോൾ വിദ്യഭ്യാസവകുപ്പ് ഒഴിവുകൾ നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ റാങ്ക് ലിസ്റ്റ് നിലനിക്കുകയാണ്. കാലാവധി തീരാൻ ദിവസങ്ങൾ ബാക്കിയുo. ഇതിന് പിന്നിൽ സർക്കാരിന് ഗുഢലക്ഷ്യമാണ് ഉള്ളത് എന്ന് സംശയിക്കേണ്ടിരിക്കുന്നു. ഇതു പോലെയാണ് 1500 ഒഴിവുകൾ ഉള്ള ഓവർസ്യർ തസ്തികയും 2014-ൽ ടെസ്റ്റ് നടത്തിയ പി.എസ്.സി നാളിതുവരെ റാങ്ക് ലിസ്റ്റ് പോലുo തയ്യാറാക്കിയിട്ടില്ല. ഇത്തരത്തിൽ സർക്കാരും പി.എസ്.സി യുo ഉദ്യോഗാർത്ഥികളെ വഞ്ചിക്കുകയാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ആര്‍.എസ്.രാജീവ്‌ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button