തിരുവനന്തപുരം● സൗദി അറേബ്യയിലെ ദമാം അല്‍ മൗസാറ്റ് മെഡിക്കല്‍ സര്‍വീസ് കമ്പനി ഹോസ്പിറ്റലില്‍ നേഴ്‌സ്, ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നോര്‍ക്ക മുഖേന റിക്രൂട്ട്‌മെന്റ് നടത്തുന്നു. ആഗസ്റ്റ് 29, 30 തീയതികളില്‍ രാവിലെ എട്ട് മുതല്‍ കൊച്ചിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടത്തുന്ന റിക്രൂട്ട്‌മെന്റിനു നോര്‍ക്ക ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാമെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് www.jobsnorka.gov.in വഴി ലോഗിന്‍ ചെയ്ത് അപേക്ഷിക്കണം. ജോബ് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന ഹാള്‍ടിക്കറ്റുമായി വരുന്നവരെ മാത്രമേ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.net , 180004253939 (ടോള്‍ ഫ്രീ), 0471-2770522.
Post Your Comments