ജിദ്ദ: സൗദിയിൽ ആഭ്യന്തര സർവീസ് നടത്തുന്നതിനായി നാല് കമ്പനികൾക്ക് കൂടി സൗദി വ്യോമയാന മന്ത്രാലയം അനുമതി നൽകി. പുതിയ കമ്പനികൾ ഒരു വർഷത്തിനുള്ളിൽ നിലവിൽ വരും. സൗദി ഗൾഫ്, നെസ്‌മ, അദീൽ, സ്‌കൈ പ്രൈം എന്നീ കമ്പനികൾക്കാണ് സൗദി വ്യോമയാന മന്ത്രാലയം പുതുതായി അനുമതി നൽകിയിരിക്കുന്നത്. ആദ്യമായാണ് ഇത്രയും കമ്പനികൾക്ക് സൗദിയിൽ സർവീസ് നടത്തുവാൻ അനുമതി ലഭിക്കുന്നത്.
പുതിയ വിമാന കമ്പനികൾ വരുന്നതോടെ ആഭ്യന്തര സെക്ടറുകളിലെ സീറ്റ് ദൗർലഭ്യം ഇല്ലാതാകുമെന്നും ഗതാഗത മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റുമായ സുലൈമാൻ അൽഹംദാൻ പറഞ്ഞു. മൂന്ന് കമ്പനികൾ ഈ വർഷം അവസാനത്തോടെയും അദീൽ എയർ അടുത്ത വർഷവും സർവീസ് നടത്തും
Post Your Comments