Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

പഴം-പച്ചക്കറികളില്‍ കീടനാശിനി: ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം● സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴം-പച്ചക്കറികളില്‍ കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ഇത്തരം സാധനങ്ങള്‍ വാളന്‍പുളിവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു.

പാചകം ചെയ്യാന്‍ പാകത്തില്‍ (റെഡി ടു കുക്ക്) പ്ലാസ്റ്റിക് പേപ്പറില്‍ പൊതിഞ്ഞും, പ്ലാസ്റ്റിക് പാക്കറ്റുകളിലുമാക്കിയ പഴം, പച്ചക്കറികള്‍ വില്‍ക്കുന്നത് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം അനുവദനീയമല്ല. കച്ചവടക്കാരും വ്യാപാരികളും മുറിച്ചു വച്ച പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണ്. ഇത്തരം വ്യാപാരം നടത്തുന്നവര്‍ അടിയന്തരമായി ഇത്തരം സാധനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കേണ്ടതും ഈ നിര്‍ദേശം ലംഘിക്കുന്നതായി കണ്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഓണ വിപണി ലക്ഷ്യമാക്കി പായസം (പ്രഥമന്‍) പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ നിറച്ച് വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പായസം, ചൂടാറുന്നതിനു മുമ്പ് പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ നിറച്ച് വിതരണം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്‍ പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ ചൂടുള്ള പായസം നിറച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഉള്‍പ്പെടെയുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ടോള്‍ഫ്രീ നമ്പരിലോ ( 1800, 425, 1125 ) താഴെ പറയുന്ന ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ നമ്പരിലോ അറിയിക്കണം. തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂര്‍ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട്, 8943346191, വയനാട് 8943346192, കണ്ണൂര്‍ 8943346193, കാസര്‍കോട് 8943346194. ജില്ലകളിലെ അസിസ്റ്റന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സ്) മാരുടെ ഫോണ്‍ നമ്പര്‍ തിരുവനന്തപുരം (ഇന്റലിജന്‍സ്) 8943346195, എറണാകുളം (ഇന്റലിജന്‍സ്) 8943346196, കോഴിക്കോട് (ഇന്റലിജന്‍സ്) 8943346197.

shortlink

Related Articles

Post Your Comments

Related Articles


Back to top button