KeralaNews

കിടപ്പുമുറിയിൽ കുഴിച്ച പ്രത്യേക അറയിൽ 70 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ

കൊല്ലം : അന്യസംസ്ഥാനയുവാവിന്റെ വീട്ടിൽ 10 അടി താഴ്ച്ചയിൽ കുഴിച്ച പ്രത്യേക അറയിൽ നിന്നും 70 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. 1,10,000 പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. ഇത് 750 കിലോയോളം വരും. സംഭവത്തില്‍ ബീഹാര്‍ സ്വദേശി അക്രമുദ്ദീന്‍ എന്നയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.

അറയില്‍ ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് പ്രത്യേക ചട്ടക്കൂട് നിര്‍മ്മിച്ച് അതിലാണ് ലഹരി വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയത് . അറയുടെ മേല്‍വശം ഗ്രില്‍ ഉപയോഗിച്ച് അടച്ച് ടൈല്‍സ് ഇട്ടിരുന്നു. വീട്ടിൽ പരിശോധനയ്‌ക്കെത്തിയശേഷം തിരിച്ചുപോകാനൊരുങ്ങുമ്പോൾ അക്രമുദ്ദീന്റെ ഭാര്യ സംശയാസ്പദമായി മുറിക്കകത്തേക്ക് കയറുന്നതായി തോന്നിയതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് അറ കണ്ടെത്തിയത്. രണ്ടു തൊഴിലാളികളെയും ഇവിടെ നിന്നും കണ്ടെത്തി. കൊല്ലം ജില്ലയിലെ ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടക്കാരനായ അക്രമുദ്ദീന്‍ ദിവസേനെ 5000 കവര്‍ ലഹരി വസ്തുക്കളാണ് വിറ്റിരുന്നതെന്നാണ് എക്‌സൈസ് സംഘം അറിയിച്ചു. അക്രമുദ്ദീനായി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button