അന്യ സംസ്ഥാനങ്ങളില്‍ സര്‍വ്വസാധാരാണമായ മെയില്‍ എസ്‌കോര്‍ട്ടിംഗ് കേരളത്തിലും. കൊച്ചിയാണ് പ്രധാന കേന്ദ്രമെങ്കിലും തിരുവനന്തപുരവും കോഴിക്കോടുമെല്ലാം വാടകയ്ക്ക് പുരുഷന്മാരെ നല്കുന്ന ഇത്തരം സംഘങ്ങള്‍ സജീവമാണ് ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ വിവിധ ഗ്രൂപ്പുകള്‍ വഴിയുമാണ് ഇത്തരം ശരീരവ്യാപാരം പൊടിപൊടിക്കുന്നത്.
ബംഗളൂരുവിലും മുംബൈയിലും ചെന്നൈയിലുമെല്ലാം മെയില്‍ എസ്‌കോര്‍ട്ടിംഗ് എന്നത് പുതുമയല്ല. അതായത് വാടകയ്ക്ക് പുരുഷന്മാരെ ലഭിക്കും. ഭര്‍ത്താക്കന്മാരെന്ന വ്യാജേന ഒന്നോ രണ്ടോ ദിവസം പുരുഷന്മാര്‍ക്കൊപ്പം ഒരു ദിവസം ചെലവിടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഇടപാടുകാര്‍. സ്വവര്‍ഗരതിയില്‍ താല്പര്യമുള്ളവരും കുറവല്ല. വന്‍നഗരങ്ങളില്‍ മെയില്‍ എസ്‌കോര്‍ട്ടിംഗ് ജീവിതോപാധിയാക്കിയ യുവാക്കള്‍ ഉണ്ട്. ഇക്കൂട്ടത്തില്‍ മലയാളികളുമുണ്ട്. എയ്ഡ്‌സ് ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങള്‍ ഇല്ലെന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.
കൊച്ചിയിലെ ഒരു തിയറ്റര്‍ പരിസരത്തെ കോഫി ഹൗസ് ഇത്തരം മെയില്‍ എസ്‌കോര്‍ട്ടുകാരെ തപ്പാനെത്തുന്ന യുവതികളുടെ കേന്ദ്രമാണ്. പോക്കറ്റ് മണിക്കായി മെയില്‍ എസ്‌കോര്‍ട്ടിംഗിനായി പോകുന്ന കോളജ് വിദ്യാര്‍ഥികളുടെ എണ്ണവും കുറവല്ല. ഒരു രാത്രിക്ക് 4000-10000 രൂപ വരെയാണ് ആണുങ്ങള്‍ക്ക് നല്കുന്നത്. ഏജന്‍സിയുടെ കമ്മീഷന്‍ കഴിഞ്ഞാണിത്.
Post Your Comments