KeralaNews

മദ്യലഹരിയില്‍ അച്ഛന്‍റെയും രണ്ടാനമ്മയുടേയും മര്‍ദ്ദനം; പതിനഞ്ചുകാരി ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: മദ്യപിച്ചെത്തിയ അച്ഛന്‍റെയും രണ്ടാനമ്മയുടേയും പക്കല്‍നിന്ന്‍ ക്രൂരമര്‍ദ്ദനമേറ്റ പതിനഞ്ചുകാരി അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു.

വയനാട് കാക്കവയല് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അടിവയറ്റിലേറ്റ മര്‍ദ്ദനത്തിന്‍റെ ഫലമായുണ്ടായ കഠിനമായ വയറുവേദന, ആന്തരിക രക്തസ്രാവം എന്നിവമൂലം ബത്തേരി സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

അവിടെവച്ച് ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന്‍ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഒമ്പത് വര്‍ഷം മുമ്പ് ഈ കുട്ടിക്ക് അമ്മയെ നഷ്ടപ്പെട്ടിരുന്നു. ഈ കുട്ടിയുള്‍പ്പെടെ മൂന്ന് പെണ്‍കുട്ടികളെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് സ്ഥിരമായി മര്‍ദ്ദനത്തിനിരയാക്കാറുണ്ടായിരുന്നു എന്ന്‍ ബന്ധുക്കള്‍ പറഞ്ഞു.

തങ്ങള്‍ക്ക് ഭക്ഷണം പോലും നല്‍കാതെയാണ് നിരന്തരമായി പീഡപ്പിക്കാറുണ്ടായിരുന്നതെന്ന് കുട്ടികള്‍ ചൈല്‍ഡ്-ലൈന്‍ പ്രവര്‍ത്തകരോട് പറഞ്ഞു. കുട്ടികളെ മൂന്നുപേരേയും വീട്ടില്‍ നിന്ന്‍ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചൈല്‍ഡ്-ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button