NewsInternational

ധാക്കാ ഹോട്ടലിലെ സ്‌ഫോടനത്തിന് പിന്നില്‍ ഐ.എസ് അല്ല : സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രത്തെ സുരക്ഷാവിഭാഗം വധിച്ചു

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനത്തെ ഹോട്ടലില്‍ 22 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തിന് പിന്നിലെ തലച്ചോറ് എന്ന് സംശയിക്കപ്പെടുന്നയാള്‍ ഉള്‍പ്പെടെ നാലു തീവ്രവാദികളെ ബംഗ്ലാദേശ് സുരക്ഷാസേന വധിച്ചു.
ശനിയാഴ്ച ധാക്കയില്‍ തീവ്രവാദ വിരുദ്ധ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ധാക്ക സ്‌ഫോടനത്തിന്റെ പിന്നിലെ പ്രധാനിയായി കരുതുന്ന തമീം അഹമ്മദ് ചൗധരി എന്ന ബംഗ്ലാദേശ് വംശജനായ കാനേഡിയന്‍ പൗരനും ഉള്‍പ്പെട്ടതായാണ് വിവരം.

ധാക്കയ്ക്ക് സമീപ പ്രദേശമായ നാരായണ്‍ ഗഞ്ചില്‍ ഇവരുടെ ഒളിത്താവളത്തില്‍ നടത്തിയ പോലീസ് റെയ്ഡിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുമ്പ് കാനഡയില്‍ നിന്നും ബംഗ്ലാദേശ് എത്തിയ തമീം ചൗധരിയാണ് ബംഗ്ലാദേശില്‍ ഇസ്ലാമിക സംഘടനകള്‍ക്ക് ആയുധവും പണവും നല്‍കുന്നതെന്നാണ് സംശയിക്കപ്പെടുന്നത്. ജൂലൈ 1 നായിരുന്നു ധാക്ക കഫേയില്‍ വിദേശികള്‍ ഉള്‍പ്പെടെ 20 പേരെ ബന്ദികളാക്കിയ ശേഷം തീവ്രവാദികള്‍ വധിച്ചത്. ഇവരില്‍ 18 പേര്‍ വിദേശികളായിരുന്നു.
ബംഗ്ലാദേശില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണങ്ങളില്‍ ഒന്നായിരുന്നു ഇത്. ഐ.എസ് പതാകയേന്തിയ തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ അന്ന് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബംഗ്ലാദേശിലെ തന്നെ ഭീകരരാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു പ്രധാനമന്ത്രി ഷേയ്ഖ് ഹസീന പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button