മുളവൂര്‍● ആര്.എസ്.എസ് നേതൃത്വത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് സ്വീകരണം നല്കിയ സി.പി.ഐ മുളവൂര്‍ ലോക്കല്കമ്മിറ്റിയ്ക്ക് സി.പി.എമ്മിന്റെ വക പണി. സി.പി.ഐ മുളവൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന കൌമ്പൌണ്ടില് സി.പി.എം അനുഭാവികളോടെ അനധികൃത കെട്ടിടനിര്‍മ്മാണം നടത്തുന്നു. രാവിലെയാണ് പഞ്ചായത്ത് അനുമതി നല്കി എന്ന് അവകാശപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് സി.പി.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച സി.പി.എം അനുഭാവികള്‍ക്ക് പോലീസ് താക്കീത് നല്‍കുകയും ചെയ്തു.
24 ന് നടന്ന ശോഭായാത്രയ്ക്കാണ് മുളവൂരില്‍ സി.പി.ഐ-എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്. ലോക്കല്‍ കമ്മറ്റി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്കുന്ന ചിത്രങ്ങള്‍ സി.പി.എം അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Post Your Comments