KeralaNews

സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി നിര്യാതനായി

സുല്‍ത്താന്‍ ബത്തേരി: സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്‌കരന്‍ (66) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1971ല്‍ പാര്‍ട്ടി അംഗമായി. 1982 മുതല്‍ ദീര്‍ഘകാലം ബത്തേരി ഏരിയാ സെക്രട്ടറിയായിരുന്നു. 1982ല്‍ ജില്ലാ കമ്മിറ്റിയംഗമായി. 1991ല്‍ ജില്ലാ സെക്രട്ടറിയറ്റിലുമെത്തി. സിപിഐഎം പുല്‍പ്പള്ളി, മാനന്തവാടി ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വയനാട് എസ്‌റ്റേറ്റ് ലേബര്‍ യൂണിയന്‍ പ്രസിഡന്റാണ്. 2005 മുതല്‍ 2007വരെ വയനാട് ജില്ലാ പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി. ബത്തേരി ബ്‌ളോക്ക് ഡെവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍, ബത്തേരി പഞ്ചായത്ത് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

ജില്ലാ സെക്രട്ടറിയായിരുന്ന സി കെ ശശീന്ദ്രന്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ നിന്ന് മത്സരിച്ചപ്പോഴാണ് സി ഭാസ്‌കരനെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ ചുമതല ഏല്‍പ്പിച്ചത്.

shortlink

Post Your Comments


Back to top button