KeralaNews

കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരം എം.സി. റോഡില്‍ കിളിമാനൂര്‍ കുറവന്‍കുഴിക്ക് സമീപം മണലയത്ത് വെച്ചായിലായിരുന്നു അപകടം. ആര്‍.സി.സിയിലേക്ക് രോഗിയുമായി വന്ന ടവേര കാറും എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയ സ്പാര്‍ക്ക് കാറും കൂട്ടിയിടിച്ച് സ്പാര്‍ക്ക് ഓടിച്ചിരുന്ന അടൂര്‍ പള്ളിക്കല്‍ പഴകുളം അമ്പിളി ഭവനില്‍ ഗോപാലകൃഷ്ണന്‍ നായരാണ് (68) മരിച്ചത്. ടവേര കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പത്തനംതിട്ട വെട്ടൂരില്‍ നിന്നും തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് ഒരു രോഗിയെയും കൊണ്ട് വരികയായിരുന്നു ടവേര കാര്‍. നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ പത്തനംതിട്ട വെട്ടൂര്‍ സ്വദേശികളായ ലിസി പൊന്നച്ചന്‍, സിസിലി ചാക്കോ, എബ്രഹാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിലുണ്ടായിരുന്ന രോഗിയെ ആംബുലന്‍സില്‍ ആര്‍.സി.സിയിലെത്തിച്ചു

പുലര്‍ച്ചെ മൂന്നരയ്ക്ക് കുവൈറ്റിലേക്ക് മടങ്ങുന്ന മകന്‍ അനില്‍കുമാറിനെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച് യാത്രയാക്കിയശേഷം കാറില്‍ ഒറ്റയ്ക്ക് മടങ്ങുകയായിരുന്നു ഗോപാലകൃഷ്ണന്‍. മണലയത്ത് പച്ചയിലെത്തിയപ്പോള്‍ വണ്ടിയോടിച്ചിരുന്ന ഇദ്ദേഹം ഉറങ്ങിപ്പോയതിനാലാകാം കാര്‍ വലതുവശത്തേക്ക് നീങ്ങി എതിരെ വരികയായിരുന്ന ടവേരയുമായി കൂട്ടിയിടിച്ചത് എന്നാണ് നിഗമനം. സ്റ്റിയറിംഗിനും സീറ്റിനുമിടയില്‍ കുടുങ്ങിയ ഇദ്ദേഹത്തെ നാട്ടുകാരും പാഞ്ഞെത്തിയ പൊലീസും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

shortlink

Post Your Comments


Back to top button