കോഴിക്കോട്: ഷോപ്പിങ് മാളിനു മുകളില്‍ നിന്നു ചാടിയാണ് ജീവനക്കാരി അന്‍സ(24) ആത്മഹത്യ ചെയ്തത്. പുതിയങ്ങാടി സ്വദേശിയാണു മരിച്ച അന്‍സ.തൊണ്ടയാടുള്ള ഷോപ്പിങ് മാളില്‍ ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം.
മാളില്‍നിന്നു താഴേക്ക് ചാടിയ അന്‍സയെ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ നല്ലളം പൊലീസ് കേസെടുത്തു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു നിരന്തരം പീഡനമുണ്ടാകാറുണ്ടായിരുന്നതായി അന്‍സയുടെ ബന്ധുക്കള്‍ പറയുന്നു. രണ്ടു വര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷം ഫെബ്രുവരിയിലായിരുന്നു അന്‍സയുടെ വിവാഹം. മാളിക്കടവ് സ്വദേശി അജന്തദാസാണ് ഭര്‍ത്താവ്.
Post Your Comments