
ദുബായ് : ദുബായിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശിൽ നിന്നുള്ള കെട്ടിടതൊഴിലാളിയെ തേടി ഒരു മില്യൺ ദിർഹത്തിന്റെ ഭാഗ്യം. അൽ അൻസാരി എക്സ്ചേഞ്ചിന്റെ നറുക്കെടുപ്പ് കൂപ്പണിലൂടെയാണ് വാരണാസിയിൽ നിന്നുള്ള 32കാരനായ നൻഹാക്കു യാദവിനെ തേടി ഭാഗ്യമെത്തിയത്. ഒരു മില്യൺ ദിർഹം എന്നാൽ 1 കോടി 82 ലക്ഷം ഇന്ത്യൻ രൂപയാണ്.
2012 ൽ ദുബായിൽ എത്തിയ യാദവ് വർഷങ്ങളായി അൽ അൻസാരി എക്സ്ചേഞ്ചിലൂടെയാണ് നാട്ടിലേക്ക് പണം അയക്കുന്നത്. പണം അയക്കുമ്പോഴെല്ലാം കൂപ്പൺ പൂരിപ്പിക്കുമായിരുന്നെങ്കിലും ഒരിക്കലും വിജയിക്കും എന്ന് കരുതിയില്ലെന്ന് യാദവ് പറയുന്നു. അൽ അൻസാരി എക്സ്ചേഞ്ചിൽ നിന്ന് തന്നെ ഫോൺ വഴി ബന്ധപ്പെട്ടെങ്കിലും കാര്യം എന്താണെന്ന് മനസിലായില്ലെന്നും നേരിട്ട് കണ്ട് താൻ ജയിച്ചതായി അറിയിച്ചപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞില്ല എന്നും യാദവ് വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം പണവുമായി നാട്ടിലെത്തി ഒരു ഷോപ്പിംഗ് മാൾ തുടങ്ങണമെന്നും മക്കളെ പട്ടണത്തിലെ സ്കൂളിൽ പഠിപ്പിക്കണമെന്നുമാണ് യാദവിന്റെ ആഗ്രഹം.
Post Your Comments