NewsIndia

ഹാജി അലി ദര്‍ഗയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് മുംബൈ ഹൈക്കോടതിയുടെ വിധി വന്നു

മുംബൈ: പ്രശസ്തമായ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നൽകി ബോംബെ ഹൈക്കോടതി .സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി ..ഭാരതീയ മുസ്ലിം മഹിളാ ആന്തോളന്‍ എന്ന സംഘടനയ്ക്കുവേണ്ടി നൂര്‍ജഹാന്‍ നിയാസ്, സാക്കിയ സോമന്‍ എന്നിവര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവുണ്ടായിട്ടുള്ളത് .സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം അനുവദിക്കണമെന്നും ആവശ്യമായ സുരക്ഷ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഒരുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്

shortlink

Post Your Comments


Back to top button