Kerala

ജോലി സമയത്ത് പൂക്കളമിടരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം● ജോലി സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ പൂക്കളമിടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഓണം-ബക്രീദ് മെഗാഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂക്കളം ഇടുന്നവര്‍ അത് ഓഫീസ് സമയത്തിന് മുന്‍പ് ചെയ്യണം. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കരുതെതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലത്ത് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള ഓഫീസുകളില്‍ കച്ചവടക്കാര്‍ കയറിയിറങ്ങുന്നത് പതിവാണ്. എല്ലാ കാര്യങ്ങളും ഇരിക്കുന്ന സീറ്റില്‍ തന്നെ ലഭിക്കണമെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ വാശിപിടിക്കരുത്. ഓണത്തിന് ആവശ്യത്തിന് അവധി ലഭിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അവധി സമയത്ത് സാധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button