NewsIndia

കശ്മീരിലെ സഘർഷം തടയാൻ ഇനി മുതൽ ‘പാവ ഷെല്ലുകൾ ‘

ന്യൂഡൽഹി∙ കശ്മീരിലെ സംഘർഷം തടയാൻ ഇനി മുതൽ സുരക്ഷാസേന ‘പാവ ഷെല്ലുകൾ’ ഉപയോഗിക്കും. പെല്ലറ്റ് തോക്കുകളേപ്പോലെ ഇതു മാരകമല്ലെന്നും എന്നാൽ ജനക്കൂട്ടത്തെ നിർവീര്യമാക്കാൻ പാവ ഷെല്ലുകൾ ഫലപ്രദമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ട്.മുളകിൽ എരിവുണ്ടാക്കുന്ന ഘടകത്തിന്റെ ജൈവമിശ്രിതത്തിന്റെ രാസനാമത്തിന്റെ ചുരുക്കെഴുത്താണ് ‘പാവ’. പാവ ഷെല്ലുകൾ കടുത്ത അസഹ്യത ഉണ്ടാക്കുമെങ്കിലും മാരകമല്ല. കണ്ണീർവാതകത്തേക്കാളും കുരുമുളക് സ്പ്രേയെക്കാളും ഫലപ്രദമാണ് .

കശ്മീർ സംഘർഷങ്ങൾ തടയുന്നതിനു കേന്ദ്രസേന ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകൾ മൂലം ഒട്ടേറെപ്പേർക്കാണ് ഗുരുതരമായി പരിക്കേറ്റത് .കൂടാതെ നിരവധിപേർക്ക് കാഴ്ചയും നഷ്ടമായിരുന്നു .ഈ സാഹചര്യത്തിൽ പെല്ലറ്റ് തോക്കുകൾക്കു ബദൽ മാർഗം കൊണ്ടുവരുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിട്ടുണ്ടായിരുന്നു .ലക്‌നൗവിലെ സിഎസ്ഐആർ ലാബിൽ ഒരു വർഷമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോക്സികോളജി റിസർച്ച് ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തിവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button