ഛണ്ഡിഗഡ്: അരവിന്ദ് കേജ്‌രിവാളിന് തലവേദന സൃഷ്ടിച്ച് വീണ്ടും എഎപി നേതാവ്. പഞ്ചാബിലെ നിയമസഭാതിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിത്വത്തിനായി കോഴ വാങ്ങുന്ന മുതിര്‍ന്ന എ എ പി നേതാവിനെതിരെയുള്ള ദൃശ്യങ്ങൾ പുറപുറത്തു വന്നു. പഞ്ചാബ് യൂണിറ്റ് കണ്‍വീനറായ സുച്ചാ സിങ് ഛോട്ടെപൂരാണ് ഒളിക്യാമറയില്‍ കുടുങ്ങിയിരിക്കുന്നത്
സുച്ചാ സിങ്ങിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷനും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെ സമീപിച്ചു. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സുച്ചാ സിങ് നിഷേധിച്ചു. എല്ലാ കാര്യങ്ങളും വെള്ളിയാഴ്ചയ്ക്കകം വെളിപ്പെടുത്തുമെന്നും ഛോട്ടെപൂര്‍ പറഞ്ഞു.
Post Your Comments