KeralaNews

വിദ്യാർത്ഥികൾ ഇല്ലാത്ത കോളേജുകളുമായി സാങ്കേതിക സര്‍വ്വകലാശാലയുടെ ചർച്ച

കൊച്ചി: വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്‌മെന്റുകളുമായി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഇന്ന് ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ ഈ കോളേജിലെ വിദ്യാര്‍ത്ഥികളെ സമീപത്തെ മറ്റു കോളേജുകളിലേക്ക് മാറ്റുന്നതിനെക്കുറിച്ചും തീരുമാനമാകും .പ്രവേശനം പൂര്‍ത്തിയായപ്പോള്‍ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ 19,640 സീറ്റുകളാണ് ഒഴിഞ്ഞു കിടന്നത്.60 വിദ്യാര്‍ത്ഥികള്‍ പോലും ചേരാത്ത 12 കോളേജുകളുണ്ട്. ഈ കോളേജ് മാനേജ്‌മെന്റുകളെയാണ് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. ഈ 12 കോളേജുകളിലെ ചില ബാച്ചില്‍ രണ്ടും മൂന്നും വിദ്യാര്‍ത്ഥികള്‍ മാത്രമാണുള്ളത്. വിദ്യാര്‍ത്ഥികളെ തുടര്‍ന്ന് പഠിപ്പിക്കാന്‍ കഴിയുമോ എന്നാണ് സര്‍വ്വകലാശാല പരിശോധിക്കുന്നത്.മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടാല്‍ വിദ്യാര്‍ത്ഥികളെ സമീപത്തെ കോളേജുകളിലേക്ക് മാറ്റാനും തീരുമാനമാകും. ആവശ്യത്തിന് സൗകര്യങ്ങളും ഗുണനിലവാരം കുറഞ്ഞതിന്റേയും പേരില്‍ സര്‍വ്വകലാശാല ഈ വര്‍ഷം 5 കോളേജുകളുടെ അഫിലിയേഷന്‍ റദ്ദാക്കിയിരുന്നു.അതുകൊണ്ട് തന്നെ .വിദ്യാര്‍ത്ഥികള്‍ കുറഞ്ഞ കോളേജുകളുടെ പ്രവര്‍ത്തനം സര്‍വ്വകലാശാല സൂക്ഷ്മമായി നിരീക്ഷിക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button